മുകളിലേക്ക് മതിൽ തകർന്നുവീണ് വീട് ഭാഗികമായി തകർന്നു
ശക്തമായ മഴയിൽ പഴയങ്ങാടി നെരുവമ്പ്രം മതിൽ വീടിന് മുകളിലേക്ക് തകർന്ന് വീണു.
പഴയങ്ങാടി : നെരുവമ്പ്രം ടെക്ക്നിക്കൽ സ്കൂളിന് സമീപത്തെ കെ.ജെ വിൽസൺ ബാബുവിന്റെ വീടിന് മുകളിലേക്കാണ് മതിൽ തകർന്ന് വീണത്.
ഇന്നലെ വൈകീട്ട് 4മണിയോടെയായിരുന്നു അപകടം നടന്നത്..നെരുവമ്പ്രം ടെക്ക്നിക്കൽ സ്കൂളിന് സമീപത്തെ കെ.ജെ വിൽസൺ ബാബുവിന്റെ വീടിന് മുകളിലേക്ക് സമീപത്ത് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ മതിൽ തകർന്ന് വീഴുകയായിരുന്നു. അപകട സമയത്ത് വിൽസൺ ബാബുവും മകൾ ഹെലൻ നോറയുമായിരുന്നു വീട്ടിലുണ്ടായത് തലനാരി ഇവർ രക്ഷപ്പെട്ടത് . വീടിന്റെ ഒരു ഭാഗം പൂർണമായുംതകർന്ന നിലയിലാണ്.ചുമരിന്റെ കല്ലുകളും ജനലും വീടിനകത്തേക്ക് തള്ളി നിൽക്കുന്ന സ്ഥിതിയിലാണ് .അപകടത്തിന്റെപശ്ചാത്തലത്തിൽ കുടുംബത്തെസുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.