വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്ക്; സുപ്രീം കോടതി ഈയാഴ്ച വിധി പറഞ്ഞേക്കും
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഈയാഴ്ച വിധി പറഞ്ഞേക്കും. പത്തു ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം കഴിഞ്ഞ 22ന് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയിരുന്നു.ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാംശു ധുലിയയും അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഇതില്‍ ജസ്റ്റിസ് ഗുപ്ത ഈയാഴ്ച വിരമിക്കും. അതിനു മുമ്പായി കേസില്‍ വിധിന്യായമുണ്ടാവും.ഹിജാബ് വിലക്കിയ നടപടി വിദ്യാര്‍ഥിനികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ഒട്ടേറെ വിദ്യാര്‍ഥികള്‍ സ്കൂളുകളിലും കോളജുകളിലും വരുന്നത് നിര്‍ത്തിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടമണമെന്നും വാദങ്ങള്‍ ഉയര്‍ന്നു.