ഹിമാചൽ പ്രദേശിലെ കുളുവിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾ തകർന്നുവീണു
കുളു : ഹിമാചൽ പ്രദേശിലെ കുളുവിൽ വൻ മണ്ണിടിച്ചൽ. നിരവധി വീടുകൾ തകർന്നു. മണ്ണിനടിയിൽ പലരും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഹിമാചലിലും ഉത്തരഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. ഹിമാചലിലെ സുബത്തുവിൽ കഴിഞ്ഞ ദിവസം ഉണ്ടായ മേഘ വിസ്ഫോടനത്തിൽ കനത്ത നാശ നശഷ്ടം ആണ് സംഭവിച്ചത്.
അടുത്ത 48 മണിക്കൂർ അതി തീവ്ര മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറയിപ്പ്, ഷിംല, സോളൻ ഉൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ ദിവസം റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മാണ്ട്യമേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ് പറഞ്ഞിരുന്നു.
ഷിംലയിൽ മണ്ണിടിച്ചിലിൽ റോഡ് ഇടിഞ്ഞു വീണിരുന്നു, വാഹനങ്ങൾ ഒലിച്ചുപോയി മാണ്ട്യ കുളു ദേശീയ പാതയും, പ്രാദേശിക റോഡും ഉൾപ്പടെ ഹിമാചലിൽ 25ൽ അധികം റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
വിനോദ സഞ്ചാരികളും തീർത്ഥാടകരും കാലാവസ്ഥ മുന്നറിപ്പ് പരിശോധിച്ച് മാത്രം യാത്ര ക്രമീകരിക്കണം എന്നും ഉയർന്ന മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലുണ്ടായ മഴക്കെടുതിയിൽ സംസ്ഥാനത്ത് കനത്ത നഷ്ടമാണ് സംഭവിച്ചത്. സോഷൻ. മാണ്ട്യ. ഷിംല എന്നീ മേഖലലകളിലാണ് കൂടുതൽ നഷ്ടം.