ചെറുകുന്ന് പൂങ്കാവിൽ വീടിന് നേരെ അക്രമം .വീട്ട് ഉപകരണങ്ങൾ നശിപ്പിച്ചു.
പൂങ്കാവിലെ പള്ളി വളപ്പിൽ അബ്ദുൾ സലാമിന്റെ വീടിന് നേരെ ചൊവ്വാഴ്ച്ചപുലർച്ചെയോടെയാണ്.
ചെറുകുന്ന് : പൂങ്കാവ് ലക്ഷം വീടിന് സമീപത്തെ പള്ളിവളപ്പിൽ അബ്ദുൾ സലാമിന്റെ വീടിന് നേരെയാണ് അക്രമം ഉണ്ടായത്. പുലർച്ചെ വീട്ടുകാർ ഉണർ പ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. അടുക്കളയോട് ചേർന്നുള്ളവരാന്തയിൽ വെള്ളം കാണുകയായിരുന്നു. അടുപ്പിൽ വെള്ളം ഒഴിക്കുകയും പുറത്തുണ്ടായ മൺകലങ്ങളും സമീപത്തെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. വാഷിങ് മെഷീന്റെ വയർ നശിപ്പിച്ച് മറിച്ചിട്ടതായും വാഴയുൾപ്പെടെ നശിപ്പിച്ചുവെന്നും ഗൃഹനാഥൻ പി.വി.അബ്ദുൾസലാം പറഞ്ഞു. സംഭവ സമയത്ത് അബ്ദുൾ സലാം, ഭാര്യാ മാതാവ് പാത്തുമ്മയും മക്കളും കൊച്ചുമക്കളുമാണ് വീട്ടിലുണ്ടായത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണപുരം എസ് ഐ സി.ജി സാംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.