നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തല്‍
പത്തനംതിട്ട: ഇലന്തൂരില്‍ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പിടിയിലായ ലൈലയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്റെ മൃതദേഹത്തില്‍ നിന്ന് വാരിയെല്ലിന്റെ മുന്‍ഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയില്‍ ആയിരുന്നു. പത്മയുടെ ലൈംഗികാവയവം ഭഗവല്‍ സിംഗ് ഭക്ഷിച്ചത് യുവത്വം നിലനിര്‍ത്താണെന്നും ലൈല പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അതേസമയം കേരളത്തെ ഞെട്ടിച്ച നരബലിയ്ക്ക് പത്മയെ എത്തിക്കാന്‍ കേസിലെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയ്ക്ക് വാഗ്ദാനം ചെയ്തത് ലക്ഷങ്ങളാണെന്ന് വ്യക്തമായി. പതിനയ്യായിരം രൂപ മുന്‍കൂറായി ഇലന്തൂരിലെ ഭഗവല്‍സിംഗ് -ലൈല ദമ്പതികളില്‍ നിന്ന് ഷാഫി വാങ്ങി. റോസ്ലിനെ എത്തിക്കാന്‍ എത്ര രൂപ കൈപ്പറ്റിയെന്ന് വ്യക്തമല്ല.
കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഇടനിലക്കാരാനാണ് ഷാഫി. വ്യാജഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കാന്‍ സുഹൃത്തുക്കളുടെ സഹായം ലഭിച്ചെന്ന നിഗമനത്തില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യും.