ഇന്ത്യന്‍ ഫുട്ബോളില്‍ മലയാളിത്തിളക്കം : കണ്ണൂരിന് അഭിമാനനേട്ടം സമ്മാനിച്ച് ഗുരുവും ശിഷ്യയും
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻപുരസ്കാരം നേടിയ ഫുട്ബോൾതാരം ഷിൽജി ഷാജിയും പരിശീലക പി.വി.പ്രിയയും
കണ്ണൂർ : മലയാളികൾക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് ഗുരുവും ശിഷ്യയും ചേർന്ന് കണ്ണൂരിന് സമ്മാനിച്ചത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്.) ഈവർഷത്തെ മികച്ച പരിശീലകയ്ക്കുള്ള പുരസ്കാരമാണ് പി.വി. പ്രിയ സ്വന്തമാക്കിയത്. മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ ടീം അംഗവും ശിഷ്യയുമായ ഷിൽജി ഷാജിയും നേടി. കോഴിക്കോട് കക്കയം സ്വദേശിനിയായ ഷിൽജി ഷാജി കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ പ്ലസ് വൺ വിദ്യാർഥിയാണ്. അണ്ടർ 17 സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് പുരസ്കാരത്തിന് അർഹയാക്കിയത്. ഇനി വരാനിരിക്കുന്നത് വനിതാ ഫുട്ബോളിന്റെ നല്ലകാലമാണെന്നായിരുന്നു ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ ടീമിന്റെ പരിശീലകയായി ചുമതലയേറ്റപ്പോൾ പി.വി. പ്രിയ പങ്കുവെച്ച പ്രതീക്ഷ. ആ പ്രതീക്ഷയാണ് പുരസ്കാരനേട്ടത്തിലൂടെ നിറവേറിയിരിക്കുന്നത്.
നിലവിൽ ഇന്ത്യൻ വനിതാടീമിന്റെ പരിശീലകയും അണ്ടർ 17 ടീമിന്റെ മുഖ്യ പരിശീലകയുമാണ് വെങ്ങര സ്വദേശിനിയായ പ്രിയ. ‘നിറഞ്ഞ സന്തോഷം. ഇത് ടീമിന്റെ നേട്ടമായാണ് കാണുന്നത്. ഇത്തവണത്തെ പെൺകുട്ടികളുടെ അണ്ടർ 17 ഫുട്ബോൾ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.