ഇന്തോനീഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 100 ബാഡ്മിന്റന്‍ ചാമ്പ്യനായി മലയാളി താരം കിരൺ ജോർജ്
ജക്കാർത്ത : ഇന്തോനീഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 100 ബാഡ്മിന്റന്‍ ചാമ്പ്യനായി മലയാളി താരം കിരൺ ജോർജ്. കലാശപ്പോരിൽ ജപ്പാന്റെ കോ ടകഹാഷിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോല്പിച്ചാണ് കിരണ്‍ കിരീടം ചൂടിയത്.
കിരൺ ജോർജിന്റെ രണ്ടാം സൂപ്പർ 100 കിരീടമാണിത്. ഇന്തോനേഷ്യൻ മാസ്റ്റേഴ്സിൽ മുത്തമിടുന്ന ആദ്യ ഇന്ത്യൻ താരമാണ് കിരൺ.കഴിഞ്ഞ വർഷം ഒഡീഷ ഓപ്പണിൽ കന്നി കിരീടം നേടിയ 23കാരനായ കിരൺ 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19, 22-20 എന്ന സ്കോറിനാണ് ജപ്പാൻ താരത്തെ പരാജയപ്പെടുത്തിയത്.