ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ജയന്തി പട്നായിക് അന്തരിച്ചു
ഭുവനേശ്വര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്നായിക് (90) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ജയന്തി പട്നായിക്കിന്റെ മകന് പ്രിതിവ് ബല്ലവ് പട്നായിക്കാണ് മരണവാര്‍ത്ത അറിയിച്ചത്. ഒഡീഷ മുന്‍ മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്നായിക്കിന്റെ ഭാര്യയാണ്. ജയന്തി നാല് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1992-1995 കാലത്ത് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയായി സേവനം അനുഷ്ഠിച്ചു. 1953-ലാണ് ജയന്തി ഒഡീഷ മുന്‍ മുഖ്യമന്ത്രി പട്നായിക്കിനെ വിവാഹം കഴിക്കുന്നത്. 2015ല്‍ പട്നായിക്ക് മരിച്ചു.