തരൂരിനോട് ഒരു ശത്രുതയും ഇല്ല, മത്സരത്തില്‍ തരൂര്‍ മാന്യത പുലര്‍ത്തി: കെ. സുധാകരന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ പുകഴ്ത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. തരൂരിനോട് ഒരു ശത്രുതയും ഇല്ല, മത്സരത്തില്‍ തരൂര്‍ മാന്യത പുലര്‍ത്തി. വാക്കു കൊണ്ട് പോലും അദ്ദേഹം നോവിച്ചില്ല. തരൂരിനെ ഉള്‍ക്കൊണ്ട് തന്നെ മുന്നോട്ട് പോകും. അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം പാര്‍ട്ടി നല്‍കും എന്നാണ് വിശ്വാസം എന്നും കെ.സുധാകരന് പറഞ്ഞു. അത് നേതൃത്വത്തോട് ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരാള്‍ ജയിക്കും ഒരാള്‍ തോല്‍ക്കും. അത് സ്വാഭാവികമാണ്. ഖാര്‍ഗെ ജയിച്ചതിലും തരൂര്‍ തോറ്റതിലും ഞങ്ങള്‍ക്ക് സന്തോഷമോ ദുഃഖമോ ഇല്ല. സന്തോഷം ഉള്ളത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നതിലാണ്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്, അതുകണ്ട് മറ്റുള്ളവര്‍ ഞെട്ടിയിരിക്കുകയാണെന്നും കെ.സുധാകരന് പ്രതികരിച്ചു.