പോലീസ് സ്റ്റേഷൻ തന്നെ സെമി കോൺസെൻട്രേഷൻ ക്യാമ്പായിമാറിയെന്നു കെ. സുധാകരൻ
കണ്ണൂർ :കേരള പോലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും അതിരൂക്ഷ പ്രതികരണമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടത്തിയത്. പോലീസ് സ്റ്റേഷനിൽ ആര് പോയാലും ക്രൂര മർദനമാണ്.പോലീസുകാർ അക്രമികളായി മാറിയെന്നും എന്തിനും തല്ലാമെന്ന നില വന്നുവെന്നും കെ സുധാകരൻ പറഞ്ഞു.
അർക്കെതിരെയും നടപടിയില്ല അതിനാൽ തിരുത്താൻ വഴിയില്ല എന്നും സുധാകരൻ കൂട്ടി ചേർത്തു. പെരുമ്പാവൂർ എം എൽ എ എൽദോസിനെതിരായ നടപടി പരിഗണയിൽ ആണ്.വിശദീകരണവും കോടതി ഉത്തരവും പഠിക്കേണ്ടതുണ്ട്.നേതാക്കളുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി. സിപിഎം നേതാക്കൾക്കെതിരെ സ്വപ്നയുടെ ആരോപണങ്ങൾ തെളിവ് സഹിതം ഉള്ളതാണെന്നും ഇത് അന്വേഷിക്കണം എന്നും സുധാകരൻ പറഞ്ഞു.