മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെ വിമർശിച്ചും പരിഹസിച്ചും കെ. സുധാകരൻ
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തെ വിമര്‍ശിച്ചും പരിഹസിച്ചും കെപിസിസി പ്രസിഡണ്ട് കെ സുധാകരന് രംഗത്ത്.മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ചിലവഴിച്ച കോടികൾ സംബന്ധിച്ച് സി പി എം വിശദീകരിക്കണം.ധൂർത്ത് കൊണ്ട് കേരളത്തിന് എന്ത് കിട്ടിയെന്നും വിശദീകരിക്കണം.തിരുവനന്തപുരത്ത് കോടിയേരിയുടെ മൃതദേഹം പൊതു ദർശനത്തിന് വെക്കാൻ സി പി എമ്മിന് സമയം കിട്ടിയില്ല.സംസ്കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളിൽ വിദേശത്തേക്ക് പറന്നു.വിദേശത്ത് പോയി പ്രഖ്യാപിച്ച ഏതെങ്കിലും ഒരു കുന്തവും കുട ചക്രവും ഇവിടെ നടപ്പാക്കിയോ.വിദേശത്തേക്ക് ടൂറടിക്കാൻ ഓരോ കാരണം കണ്ടെത്തുകയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു