കണ്ണൂർ എയർപോർട്ടിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരെ പ്രതിഷേധിച്ച് ജൂലൈ അഞ്ച് 10 മണിക്ക് കാൽടെക്സിൽ ധർണ്ണ സംഘടിപ്പിക്കും
കണ്ണൂർ വിമാനത്താവളത്തെ സംരക്ഷിക്കൂ, വിമാന ടിക്കറ്റ് നിരക്കിന്റെ പേരിലുള്ള കൊള്ള അവസാനിപ്പിക്കൂ മുദ്രാവാക്യമുയർത്തി ഗ്ലോബൽ പ്രവാസി യൂനിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കണ്ണൂർ എയർപോർട്ടിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരെയും ഗൾഫ് മേഖലയിലെ വിമാനടിക്കറ്റ് നിരക്കിന്റെ പേരിൽ നടത്തുന്ന കൊള്ളയിലും പ്രതിഷേധിച്ച് ജൂലൈ അഞ്ച് 10 മണിക്ക് കാൽടെക്സിൽ ധർണ്ണ സംഘടിപ്പിക്കും.പ്രതിഷേധ പരിപാടിയിൽ ഇതര പ്രവാസി സംഘടനകളും പ്രവാസി കുടുംബങ്ങളും പങ്കെടുക്കും.
പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമായിരുന്നു വിമാനത്താവളം. എന്നാൽ ഗോഫസ്റ്റ് വിമാന സർവീസുകൾ നിർത്തലാക്കിയതും വിദേശ വിമാന കമ്പനികൾക്ക് സർവീസ് അനുമതി നൽകാത്തതും പ്രതിഷേധാർഹമാണ്.
ഗൾഫിലെ വെക്കേഷൻ കാലത്ത് മൂന്നിരട്ടി നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഇതിനും പരിഹാരം വേണം.
കണ്ണൂർ എയർപോർട്ടിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരെയും ഗൾഫ് മേഖലയിലെ വിമാനടിക്കറ്റ് നിരക്കിന്റെ പേരിൽ നടത്തുന്ന കൊള്ളയിലും പ്രതിഷേധിച്ച് ജൂലൈ അഞ്ച് 10 മണിക്ക് കാൽടെക്സിൽ ധർണ്ണ സംഘടിപ്പിക്കും.
പ്രതിഷേധ പരിപാടിയിൽ ഇതര പ്രവാസി സംഘടനകളും പ്രവാസി കുടുംബങ്ങളും പങ്കെടുക്കും.
പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമായിരുന്നു വിമാനത്താവളം. എന്നാൽ ഗോഫസ്റ്റ് വിമാന സർവീസുകൾ നിർത്തലാക്കിയതും വിദേശ വിമാന കമ്പനികൾക്ക് സർവീസ് അനുമതി നൽകാത്തതും പ്രതിഷേധാർഹമാണ്.
ഗൾഫിലെ വെക്കേഷൻ കാലത്ത് മൂന്നിരട്ടി നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഇതിനും പരിഹാരം വേണം.
വാർത്താ സമ്മേളനത്തിൽ രമേഷ് പയ്യന്നൂർ,സക്കിരിയ കമ്പിൽ, ഹംസ ഇബ്രാഹീം, മുഹമ്മദലി, പ്രസിഡന്റ്,
സുനിൽ നരിക്കോട്ട് പങ്കെടുത്തു.