കണ്ണൂര്‍ വിമാനത്താവളത്തില്‍ ടാക്സി കാറുകള്‍ക്കുളള പ്രവേശന ഫീസ് കുറച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ടാക്സി കാറുകള്‍ക്കുള്ള പ്രവേശന നിരക്ക് 250 രൂപയില്‍ നിന്ന് 100 രൂപയായി കുറച്ചു.
വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായി പ്രവേശിക്കുന്നതിനുള്ള ഫീസാണിത്. ജൂലായ് 11 മുതലാണ് കുറവ് നിലവില്‍ വരിക.
കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായി വരുന്ന ടാക്സി വാഹനങ്ങള്‍ക്കു മേല്‍ ചുമത്തിയ മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയന് പ്രതിനിധികള്‍ കിയാല്‍ എം ഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിയാല്‍ അനുകൂലതീരുമാനമെടുത്തത്.