ബസ് ജീവനക്കാർ തമ്മിൽത്തല്ലി: ബസുകളുടെ ചില്ല് തകർന്നു
July 11, 2023
കണ്ണൂർ∙ ആശുപത്രി ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ അടിപിടി. തർക്കത്തിനിടെ ബസുകളുടെ ഗ്ലാസുകൾ തകർത്തു. ഇന്നലെ 11.45ന് ആണ് സംഭവം. സംഭവത്തിൽ കണ്ണൂർ- വളപട്ടണം – മൂന്നുനിരത്ത് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെയും കണ്ണൂർ – മയ്യിൽ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെയും ഗ്ലാസുകളാണ് തകർന്നത്. ഒരു ബസ് ജീവനക്കാരനു പരുക്കേറ്റു.