കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു
മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞു വീണത്. ബുധനാഴ്ച്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
കണ്ണൂർ : ശക്തമായ മഴയെത്തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞു വീണത്. ബുധനാഴ്ച്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. 150 ഓളം വർഷമുള്ളതാണ് മതിൽ. ജയിലിന്റെ പിൻഭാഗത്തെ മതിലാണ് തകർന്നത്.
[11:41 am, 05/07/2023] Farzeen Muhammed: സംഭവം അറിഞ്ഞ് എ.ഡി.എം കെ.കെ ദിവാകരന്റെ നേതൃത്വത്തിൽ റവന്യു സംഘം സ്ഥലത്തെത്തി.
താൽക്കാലികമതിൽ ഉടൻ നിർമ്മിക്കാൻ പൊതു മരാമത്ത് എക്സി.എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എ.ഡി.എം പറഞ്ഞു
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്