ഏക സിവിൽ ക്കോഡ് വിഷയത്തിൽ സി പി എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനം ഉചിതമെന്ന് KPCC കെ.സുധാകരൻ എംപി
ഇതുസംബന്ധിച്ച് ഞായറാഴ്ച്ച ഉച്ചയ്ക്ക് നടാലിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.
കണ്ണൂർ : മുസ്ലീം ലീഗ് ഒരിക്കലും യുഡിഎഫ് വിട്ടു പോകില്ല. ലീഗ് മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. മുന്നണിയുടെ സൃഷ്ടിയിൽ ലീഗിനും നിർണായക റോളുണ്ട്. ലീഗ് സി പി എമ്മിന്റെ സെമിനാറിൽ പങ്കെടുക്കില്ല എന്നത് സന്തേഷം നൽകുന്നതാണ്. ലീഗിന്റെയും കോൺഗ്രസിന്റെയും നിലപാട് എല്ലാ വിഷയത്തിലും യോജിച്ച് പോവുന്നു എന്നതാണ് നമ്മുടെ കരുത്ത്. ലീഗിന്റെ വിചാര വികാരങ്ങൾക്കൊപ്പം എല്ലായ്പ്പോഴും കോൺഗ്രസ് നിന്നിട്ടുണ്ട് അത് നാളെയും അങ്ങിനെ ആയിരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
കുറുക്കന്റെ പോളിസിയാണ് ഏക സിവിൽ കോഡിൽ സി പി എം എടുത്തതെന്നും സുധാകരൻ പറഞ്ഞു.