കനത്ത മഴ തുടരുമ്പോൾ അപകടങ്ങളും നാശനഷ്ടവും
July 8, 2023
കണ്ണൂർ പള്ളിക്കുന്ന് ദേശീയപാതയിൽ മരം കടപുഴകി വീണു . ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂർ : പള്ളിക്കുന്ന് ദേശീയപാതയോരത്തെ വലിയ ആൽമരമാണ് കടപുഴകി വീണത്. വലിയ ശബ്ദം കേട്ടതോടെ നാട്ടുകാർ ഗതാഗതം നിയന്ത്രിച്ചതിനാൽ വലിയ അപകടം ഒഴിവായി. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.