3.209 കിലോ ഗ്രാം കഞ്ചാവുമായി ഒരാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ
കണ്ണൂർ : ചാലാട് മണലിൽ വച്ച് സിറിൽ ഷമജ് ദേവദാസ് എന്നയാളെയാണ് കണ്ണൂർ ടൗൺ പോലീസും കണ്ണൂർ സിറ്റി ജില്ല പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാർഡും പിടികൂടിയത്
പരിശോധനയിൽ ഇയാൾ കൈവശം സൂക്ഷിച്ചിരുന്ന ബിഗ് ഷോപ്പറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. എൻ ഡി പി എസ് ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും ,ദേഹോപദ്രപം ഏൽപ്പിച്ചതിക്കും , എൻ ഡി പി എസ് കേസും ഇതിന് മുൻപും ടൗൺ സ്റ്റേഷനിലും കണ്ണൂർ ട്രാഫിക് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിരുന്നു.