ദളിത് ക്രൈസ്തവ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ദളിത് കാത്തോലിക് മഹാജനസഭയുടെയും കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി
മേയർ അഡ്വ ടി ഒ മോഹനൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ : സംവരണം അട്ടിമറിക്കാനുള്ള ഭരണകൂട നീക്കം അവസാനിപ്പിക്കുക, പരിവർത്തിത ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുക, മതവിവേചനം അവസാനിപ്പിച്ച് തുല്യനീതിയും പരിഗണനയും ക്രൈസ്തവർക്കും നൽകുക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുക തുടങ്ങി 14 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.ഡി സി എം എസ് കണ്ണൂർ രൂപത പ്രസിഡണ്ട് ഫാ. ക്ലാരൻസ് പാലിയത്ത് അധ്യക്ഷനായി. ഫാ. തോംസൺ കൊറ്റിയത്ത്, ദേവസി കുറ്റൂർ, ജെയിസൺ മാത്യു, യൂജിൻ ബോബൻ, രാജു നിലമ്പൂർ, ബേബി ആന്റണി, ഫെലിക്സ് മാസ്റ്റർ, സുനിൽ കൊയിലേരിയൻ, കെ എം തോമസ്, കെ ജി വർഗീസ് , ജെറി പൗലോസ് പ്രസംഗിച്ചു.