ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡി ഫിബ്റിലേറ്റർ യന്ത്രം കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ലഭ്യമാക്കണമെന്ന് ഡോ സുൽഫിക്കർ
കണ്ണൂർ : ഹൃദയാഘാതമടക്കമുള്ള ഗുരുതരമായ സാഹചര്യങ്ങളിൽ ജീവൻരക്ഷാ യന്ത്രമായി പ്രവർത്തിക്കുന്ന ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡി ഫിബ്റിലേറ്റർ യന്ത്രം കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ലഭ്യമാക്കണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്ട്രക്ടർ ഡോ സുൽഫിക്കർ അലി ആവശ്യപ്പെട്ടു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലുബ്നത് ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വിതരണം ചെയ്ത എ ഡി ഡി മെഷീൻ പ്രവർത്തനവും സിപിആർ പരിശീലനവും നൽകുകയായിരുന്നു അദ്ദേഹം.
എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ജനങ്ങൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ, മാളുകൾ, തീയറ്ററുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ പരിസരത്ത് ഐഇഡി മെഷീൻ ലഭ്യമാക്കുന്നത് വളരെ പെട്ടെന്ന് പുനരുജ്ജീവന ചികിത്സ പൂർണ്ണതയിലെത്തിക്കാൻ സാധിക്കും. സർക്കാറുകളുടെ നേതൃത്വത്തിലും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും ഇത്തരത്തിൽ സൗകര്യം ഒരുക്കുന്നത് മരണ നിരക്കുകൾ കുറയ്ക്കാൻ ഏറെ സഹായിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലുബ്നാഥ് ചാരിറ്റബിൾ ട്രസ്റ്റ് ലുബ്നാഥ് ഷാ ഭാരവാഹികൾ സംബന്ധിച്ചു. ഈ ചാരിറ്റബിൾ ട്രസ്റ്റാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും എ ഇ ഡി മെഷീൻ സ്ഥാപിച്ചത്.
സ്റ്റേഷൻ മാനേജർ എസ് സജിത് കുമാർ, ഷാഹിൻ പള്ളിക്കണ്ടി. ഡിവൈഎസ്പി അബ്ദുൽ മുനീർ, രാജീവ് കുമാർ പി വി, ഡോ വത്സല, രാജേഷ് കുമരൻ നേതൃത്വം നൽകി.