നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടേരി, മാങ്ങാട്ടിടം സ്വദേശിയായ അർഷാദ് പള്ളിക്കണ്ടി എന്നയാളെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
കണ്ണൂർ : കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി അജിത് കുമാർ IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ ദേഹോപദ്രവം , കൊലപാതകശ്രമം, , ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനെ ഭീഷണി പെടുത്തുകയും വാഹനം ഇടിച്ച് പരികേൽപ്പിച്ചതിനും, സ്പോടകവസ്തു കൈകാര്യം ചെയ്യൽ, ആയുധം കൈവശം വെക്കൽ എന്നിങ്ങനെ അഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട് .