എടക്കാട് പുതിയ ദേശീയ പാതയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
കണ്ണൂർ : എടക്കാട്ട് പുതിയ ദേശീയ പാതയിൽ വീണ്ടും അപകടം, ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു മംഗലപുരത്ത് നിന്ന് മൽസ്യം കയറ്റി കോഴിക്കോട് പോവുകയിയിരുന്ന ടി എൻ 23 ഡി എ 91 78 കണ്ടൈനർ ലോറിയാണ് മറിഞ്ഞത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2:40 ഓടെ എടക്കാട് പോലീസ് സ്റ്റേഷനും റയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു അപകടം. ഡ്രൈവർ മംഗലാപുരം സ്വദേശി ലത്തിഫ് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർ മാത്രമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. നിയന്തേണം വിട്ട ലോറി താൽക്കാലികമായി വച്ച കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു സീറ്റ് ബെൽറ്റ് ഇട്ടിരുന്നതാണ് രക്ഷയായതെന്ന് ഡ്രൈവർലത്തിഫ് പറഞ്ഞു. ഒരാഴ്ച്ച മുൻപ് ഇതേ റോഡിൽ എടക്കാട് അടിപ്പാതയുടെ മുകളിൽ നിന്ന് ജിപ്പ് താഴെ സർവ്വീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണിരുന്നു.