കണ്ണൂരിൽ മലയോരത്ത് രാത്രിയാത്ര വിലക്ക്
കണ്ണൂരിൽ മലയോരത്ത് രാത്രിയാത്ര വിലക്ക്; വിനോദസഞ്ചാരത്തിനും നിയന്ത്രണം
കണ്ണൂർ: കാലവർഷം കനത്തതോടെ കണ്ണൂർ ജില്ലയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി ജില്ല ഭരണകൂടം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ രാത്രി യാത്രക്ക് വിലക്ക് ഏർപ്പെടുത്തി.
വെള്ളിയാഴ്ച വരെ അവശ്യ സർവിസ് ഒഴികെയുള്ളവ രാത്രി 10ന് ശേഷം നിരോധിച്ചു. ക്വാറിയിങ്, മൈനിങ്, ക്രഷർ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ കലക്ടർ ഉത്തരവിട്ടു. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടലോര പ്രദേശം ഉൾപ്പടെയുള്ള വിനോദ സഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തി.