കനത്ത മഴയിൽ കണ്ണൂർ നഗരത്തിലെ റോഡിൽ രൂപപ്പെട്ട ഗർത്തത്തിൽ ലോറി കുടുങ്ങി
ഹാജി റോഡ് മാർക്കറ്റിലേക്ക് ലോഡുമായി വന്ന ലോറിയാണ് ഓണ്ടേൻ റോഡിന് സമീപം കുടുങ്ങിയത്.
കണ്ണൂർ : ലോറിയുടെ വലതു വശത്തെ മുൻഭാഗത്തെയും പിൻഭാഗത്തേയും ടയർ കുഴിയിൽ അകപ്പെട്ടു.
ഏതാനും ആഴ്ച്ചകൾക്ക് മുൻപാണ് റോഡ് ടാർ ചെയ്തത്.
ഈ വർഷമാദ്യം പടന്നപ്പാലത്തെ മാലിന്യ സംസ്സ്കരണ പ്ലാന്റിന്റെ ഭാഗമായി കോർപറേഷൻ ഡ്രൈനേജ് പൈപ്പ് സ്ഥാപ്പിക്കാനായി റോഡിന് നടുവിലൂടെ കുഴിയെടുത്തിരുന്നു. സ്റ്റേഷൻ റോഡ്, താളിക്കാവ്, മുനിശ്വരൻ കോവിൽ , കാനത്തൂർ, ബെല്ലാർഡ് റോഡ് എന്നിവിടങ്ങളിലാണ് റോഡിൽ കുഴിയെടുത്ത്.
ഇവിടെ വേണ്ട വിധം കല്ലിട്ട് അമർത്തി റോഡ് ടാർ ചെയ്യാത്തതാണ് മഴ ശക്തമായപ്പോൾ ഗർത്തം രൂപപ്പെടാൻ ഇടയാക്കിയത്. മാർക്കറ്റിലേക്ക് ലോഡുമായി ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇതുവഴിയാണ് സഞ്ചരിക്കേണ്ടത്.