കണ്ണൂരിൽ MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ
കണ്ണൂർ : എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നാർ ക്കോട്ടിക് കണ്ണൂർ സ്പെഷ്യൽ സ്ക്വാഡ്
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങിൽ കാപ്പാട് ഭാഗത്ത് നിന്നും MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പിയും സംഘവും നടത്തിയ പരിശോധനയിൽ ചെലോറ സ്വദേശികളായ മുഹമ്മദ്, അജ്മൽ , മുഹമ്മദ് പി എന്നിവരെയാണ് ബുധനാഴ്ച്ച രാവിലെ പിടികൂടിയത്.
KL-13 – AP- 185 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ 7.581 ഗ്രാ MDMA കടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ വിജയൻ കെ.പി , അനിൽകുമാർ പി കെ,ഗ്രേഡ്പ്രിവന്റീവ്ഓഫീസർ പങ്കജാക്ഷൻ എന്നിവർ ഉണ്ടായിരുന്നു