ഓൺലൈൻ തട്ടിപ്പ്; മയ്യിൽ സ്വദേശിയിൽ നിന്ന് 12,45,925 രൂപ തട്ടി
കണ്ണൂർ : റിലയൻസ് കമ്പനിയുടെ സ്റ്റാഫ് എന്ന വ്യാജേന കോളയുടെ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് മയ്യിൽ സ്വദേശിയിൽ നിന്ന് 12,45,925 രൂപ തട്ടി. കമ്പനിയുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത പരാതിക്കാരനെ ഇമെയിൽ വഴിയാണ് അജ്ഞാതൻ ബന്ധപ്പെട്ടത്. സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡിന്റെ ഡീലർഷിപ്പിനാണ് ഇദ്ദേഹം കമ്പനിയെ ബന്ധപ്പെട്ടത്.