കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നൽകി
കണ്ണൂർ പ്രസ്ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങ് ഡോ.വി.ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ : മാതൃഭൂമിയില്‍ നിന്ന് ലീഡര്‍ റൈറ്ററായി വിരമിച്ച കെ. ബാലകൃഷ്ണനും സ്പെഷല്‍ കറസ്പോണ്ടന്റായി വിരമിച്ച ദിനകരന് കൊമ്പിലാത്തിനും കേരള കൗമുദി ചീഫ് റിപ്പോര്‍ട്ടറായി വിരമിച്ച കെ.വി. ബാബുരാജനും കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നൽകി.കണ്ണൂർ പ്രസ്ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങ് ഡോ.വി.ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ളബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷനായി. രാധാകൃഷ്ണൻ പട്ടാന്നൂർ, കെ.ടി ശശി, യു.പി സന്തോഷ്, സജിത്ത്കുമാർ , ഒ.സി മോഹൻ രാജ്, ജിജോ കുമാർ, . പ്രസ് ക്ളബ്ബ് സെക്രട്ടറി കെ.വിജേഷ് , സബീന പത്മൻ പ്രസംഗിച്ചു