സാഹിത്യ പ്രതിഭാ പുരസ്കാരം സങ്കടിപ്പിച്ചു
പത്രസമ്മേളനത്തിൽ കെ.വി.കെ.എം. ട്രസ്റ്റ് ജനറൽ സെക്രട്ടറി ഡോ: കെ. രാജഗോപാലൻ, പ്രസിഡന്റ് ഒ.എം. മധുസൂദനൻ, ഡോ: സി.കെ. മോഹനൻ, മലപ്പട്ടം ഗംഗാധരൻ, കെ.ആർ. മുരളികൃഷ്ണൻ പങ്കെടുത്തു.
കണ്ണൂർ : പ്രശസ്ത ജ്യോതിഷ പണ്ഡിതനും സംസ്കൃതാധ്വാപകനുമായിരുന്ന ജ്യോതിഷ് വാചസ്പതി കൊയ്യം കെ.വി. കുഞ്ഞിരാമൻ മാസ്റ്ററുടെ സ്മരണാർത്ഥം സ്മാരക ട്രസ്റ്റും കുടുംബാംഗങ്ങളും കൂടി ഏർപ്പെടുത്തിയ സാഹിത്വ പ്രതിഭാ പുരസ്കാരത്തിന് പ്രശസ്ത നാടകകൃത്തും മികച്ച സാമൂഹ്യ പ്രവർത്തകനുമായ ശ്രീധരൻ സംഘമിത്ര
അർഹനായതായി ഭാരവാഹികൾ പ്രസ്ക്ലബ്ബിൽ അറിയിച്ചു.
5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.ജൂലായ് 8 ന് രാവിലെ 10ന്
മയ്യിൽ ചെക്യാട്ട്കാവിൽ
കെ.വി കുഞ്ഞിരാമൻ മാസ്റ്റർ പതിനാറാമത് ചരമ വാർഷിക ദിനാചരണ പരിപാടിയിൽ പത്മശ്രീ എസ്.ആർ.ഡി. പ്രസാദ് പുരസ്കാരം സമർപ്പിക്കും.
വ്യാകരണ ശിരോമണി ഒ.കെ മുൻഷി മാസ്റ്റർ, പണ്ഡിത ശിരോരത്നം മുയ്യം ടി.കെ. കൃഷ്ണൻ മാസ്റ്റർ, സി.കെ. ഗോവിന്ദൻമാസ്റ്റർ, ഡോ: സി. ശശിധരൻ എന്നിവരുടെ ഫോട്ടോ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത അനാഛാദനം ചെയ്യും.
പ്ലസ് ടു പരീക്ഷയിൽ സംസ്കൃതത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.പി. രേഷ്മ അനുമോദിക്കും.
ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് കുഞ്ഞിരാമൻ മാസ്റ്ററെ അനുസ്മരിച്ച് പ്രഭാഷണം നടത്തും.
പ്രഗത്ഭർ പങ്കെടുക്കുന്ന അക്ഷര ശ്ലോകസദസ്സും ഉണ്ടായിരിക്കും.