വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി
കണ്ണൂർ : ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ ആൻഡ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 07/0 7/2023 വരെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാലക്കയം തട്ട് ടൂറിസം സെന്റർ,ഏഴരക്കുണ്ട് ടൂറിസം സെൻ്റർ,ധർമ്മടം ബീച് ടൂറിസം സെന്റർ,ചാൽ ബീച് പാർക്ക്, ചൂട്ടാട് ബീച് ടൂറിസം സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.