ചിറകൊടിയുന്ന കണ്ണൂർ
അവഗണനയിൽ തളരുന്ന കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി ഗ്ലോബൽകെഎംസിസി കണ്ണൂർജില്ലാകമ്മിറ്റിയുടെആഭിമുഖ്യത്തിൽ “ചിറകൊടിയുന്ന കണ്ണൂർ ” എന്ന ശീർഷകത്തിൽ കണ്ണൂരിൽ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികൾക്ക് ആര് നേതൃത്വം നൽകിയാലും അതിന് രാഷ്ട്രീയം നോക്കാതെ പിന്തുണ നൽകുമെന്ന് കെ സുധാകരൻ എംപി ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു. ഇത് ഉത്തരമലബാറിന്റെ വികസനത്തിന്റെ പ്രശ്നമാണ് കണ്ണൂർ വിമാനത്താവളം നിലവിൽ വന്നപ്പോൾ ഏറെ സന്തോഷിച്ചവരാണ് ഉത്തര മലബാറുകാർ എന്നാൽ ഈ വിമാനത്താ വളത്തെ ഇല്ലാതാക്കാൻ വലിയൊരു ലോബി പുറമേ നിന്ന് പ്രവർത്തിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഈ വിമാനത്താവളത്തിന്റെ വികസന പ്രശ്നവുമായി ഒരുപാട് തവണ കേന്ദ്ര വ്യയാമയാന മന്ത്രി അടക്കമുള്ള വരെ ബന്ധപ്പെട്ടപ്പോയൊക്കെ വികസനത്തിനനുകൂലമായ മറുപടിയല്ല ലഭിച്ചത്. എന്ത് തന്നെയായാലും ഈ വിമാനത്താവണം സംരക്ഷിക്കേണ്ടത് കണ്ണൂർക്കാരുടെ ഒരു ബാധ്യതയാണെന്നും സുധാകരൻ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.
വിമാനത്താവളത്തിന്റെ വികസന സാധ്യതകളെ തന്നെ തകിടം മറിക്കുന്ന ബാഹ്യ ശക്തികളുടെ ഇടപെടലുകളിൽ നിന്നും കണ്ണൂർ വിമാനത്താവളത്തെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ചർച്ച സമ്മേളനം സംഘടിപ്പിച്ചത്. ഗ്ലോബൽ കെഎംസിസി കണ്ണൂർ ജില്ല കൺവീനർഉമർ അരിപാമ്പ്ര,
മേയർ അഡ്വ.ടി ഒ മോഹനൻ, വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി
പുനത്തിൽ ബാഷിത്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി. കെ രമേശ് കുമാർ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം
പ്രശാന്ത് പുത്തലത്ത്, വെയ്ക്ക് പ്രതിനിധിഅബ്ദുൽ ഖാദർ പനകാട്ട്,ജില്ലാ മുസ്ലിം ജനറൽസെക്രട്ടറി കെ ടി സഹദുല്ല, ഗ്ലോബൽ കെ.എം.സി സി ജില്ലാ ചെയർമാൻ ടി.പി.അബ്ബാസ് ഹാജി, മുസ്ലിം ലീഗ്ജില്ല ഭാരവാഹികളായ അഡ്വ. കെ എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, എം പി മുഹമ്മദലി എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ്,കെഎംസിസി നേതാക്കളായഹാഷിം നൂഞ്ചേരി,വി കെ മുഹമ്മദ്,
ചർച്ച സമ്മേളനത്തിൽ പങ്കെടുത്തു.