ആകാശ് തില്ലങ്കേരി വീണ്ടും കാപ്പ കേസിൽ അറസ്റ്റിൽ; മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്ത ആകാശിനെ വീണ്ടും ജയിലിൽ അടക്കും
കണ്ണൂർ : ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. കാപ്പ തടവിലും കേസിൽ ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടി റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ കാപ്പ ചുമത്തിയത് മകളുടെ പേരിടൽ ചടങ്ങിനിടെ വീട്ടിലെത്തി മൂഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാപ്പ കേസിൽ ആറുമാസത്തെ ശിക്ഷ കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് ആകാശ് ജയിൽ മോചിതനായത്.മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്ത ആകാശിനെ വീണ്ടും ജയിലിൽ അടക്കും.