കാസർഗോഡ് റെയിൽവേ പാളത്തിന് നടുവിൽ സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും; ആർപിഎഫ് സ്ഥലത്തെത്തി
കാസർഗോഡ് : റെയിൽവേ പാളത്തിന് നടുവിൽ സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും കണ്ടെത്തി. കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനുമിടയില്‍ കോട്ടിക്കുളത്താണ് സംഭവം. കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇത് കണ്ടെത്തിയത്. അദ്ദേഹം ഉടൻ തന്നെ ആർപിഎഫിനെ വിവരം അറിയിച്ചു.
ഉച്ചയ്ക്ക് 12 ഓടെയാണ് ട്രാക്കിൽ അസ്വാഭാവിമായി എന്തോ കണ്ടത്. ഇന്റർസിറ്റി ട്രെയിൻ പോകുന്നതിനിടെ എന്തോ ട്രെയിനിൽ തട്ടിയതായി ശ്രദ്ധയിൽപെടുകയായിരുന്നു. ട്രെയിൻ അപകടങ്ങൾ ഇല്ലാതെ കടന്നുപോയി. തുടർന്നാണ് ലോക്കോ പൈലറ്റ് ആർപിഎഫിനെ വിവരം അറിയിച്ചത്.
ഉടൻ തന്നെ ആർപിഎഫും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിലാണ് ട്രാക്കിൽ നിന്നും പൊട്ടി ക്ലോസറ്റിന്റെ ഭാഗങ്ങളും സിമന്റ് കട്ടയും കണ്ടെത്തിയത്. ക്ലോസറ്റിന്റെ ഒരു ഭാഗം സമീപത്തെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അട്ടിമറി നീക്കമാണോയെന്ന സംശയം ഉണ്ട്. പോലീസ് പ്രദേശത്തെ സിസിടിവി പരിശോധിച്ചിരുന്നു. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.