ഇന്ത്യയില്‍ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച സംഭവത്തില്‍, ഇന്ത്യയില്‍ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ താന്‍ പ്രതികരിക്കുന്നത് ശരിയല്ല. താന്‍ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തും തിരിച്ച് നല്കിയ കത്തും താന്‍ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മന്ത്രി പറഞ്ഞു.