കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മിറ്റിയുടെ ആശ്രയപദ്ധതി 10 ലക്ഷംവീതം 5 പേർക്ക് ഉള്ള ധനസഹായവിതരണവും കുടുംബ മേളയും നടത്തി
പയ്യാവൂരിൽ വെച്ചു നടന്ന മേള പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ : വ്യാപാരികളെ സർക്കാർ ശത്രുക്കളായിട്ടല്ല കാണണ്ടേത്. അവരെ നികുതിദായകരായി കാണാൻ ഭരിക്കുന്ന സർക്കാറിന് കഴിയണം. വാറ്റിന്റെ നോട്ടീസ് കണ്ട ഉടനെ വ്യാപാരികൾ ആത്മഹത്യ ചെയ്തുകളയുകയാണ്. കാലഹരണപ്പെട്ട സംവിധാനമാണ് നമ്മുടെ നികുതിവകുപ്പിൽ ഉള്ളത്. ഇത് അടിമുടി മാറ്റണം. അതിന് സർക്കാർ ഉണർന്നു പ്രവർത്തിക്കണം.വ്യാപാരികളെ ചേർത്തുനിർത്തുവാനാണ് ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടത്. കേരളത്തിൽ മറ്റൊരു സംഘടനയ്ക്കും നൽകാൻ കഴിയാത്ത പദ്ധതിയാണ് സംഘടന വിഭാവനം ചെയ്തിട്ടുള്ളതെന്നും ഇത് എറെ മഹത്തരമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
വ്യാപാരികളുടെ കുടുംബ സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കിയ ആശ്രയപദ്ധതിക്ക് കഴിഞ്ഞ ജനുവരിയിലാണ് തുടക്കം കുറിച്ചത്. ഈ പദ്ധതി പ്രകാരം ഇതുവരെ 15 കുടുംബങ്ങൾക്കായി 10 ലക്ഷം രൂപ വീതം ഒരു കോടി 50 ലക്ഷം രൂപ വിതരണം ചെയ്തു കഴിഞ്ഞു. പയ്യാവൂർ അങ്ങാടിയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, എംഎൽഎമാരായ അഡ്വ.സണ്ണി ജോസഫ്, അഡ്വ. സജീവ് ജോസഫ്, ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്, പയ്യാവൂർ സഹകരണ ബേങ്ക് പ്രസിഡന്റ് ടി.എം. ജോഷി,ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവുഹാജി, സംസ്ഥാന വൈസ്. പ്രസിഡന്റ് അഹമ്മദ് ഷരീഫ്, സെക്രട്ടറി ബാബു കോട്ടയിൽ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര നേതാക്കളായ കെ.യു.വിജയകുമാർ,ജോർജ് തോണിക്കൽ, പി.ബാഷിത് കെ.പി.അയൂബ്, പി. മുനിറുദീൻ, കെ.എസ്. റിയാസ്, സികെ.സതീശൻ, സുരേഷ് കുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.