തൊഴിലുറപ്പിൽ കേരളം ഒന്നാമത്
സ്ത്രീകൾക്കുമാത്രം 867.44 ലക്ഷം തൊഴിൽദിനം.2022-23 സാമ്പത്തികവർഷം കേന്ദ്രം അംഗീകരിച്ചത് 950 ലക്ഷം തൊഴിൽദിനങ്ങളാണ്.
കേരള : മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനം കേരളം. 867.44 ലക്ഷം തൊഴിൽദിനങ്ങളാണ് സ്ത്രീകൾക്ക് 2022-23 സാമ്പത്തികവർഷം ലഭിച്ചത്. ഇത് ആകെ സൃഷ്ടിച്ച തൊഴിൽദിനങ്ങളുടെ 89.82 ശതമാനമാണ്.
2022-23 സാമ്പത്തികവർഷം കേന്ദ്രം അംഗീകരിച്ചത് 950 ലക്ഷം തൊഴിൽദിനങ്ങളാണ്. എന്നാൽ കേരളം 965.76 ലക്ഷം തൊഴിൽദിനം സൃഷ്ടിച്ചു. സർക്കാർ അംഗീകരിച്ച ലേബർ ബജറ്റിന്റ 100.76 ശതമാനം ലക്ഷ്യം നേടാനായി. തൊഴിൽ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്കും തൊഴിൽ അനുവദിച്ചു. 15,51,272 കുടുംബങ്ങൾ തൊഴിലെടുത്തു.ഒരു പഞ്ചായത്തിൽ ഒരേസമയം 20 ജോലി മതിയെന്ന നിയന്ത്രണവുമായി കേന്ദ്രസർക്കാർ പദ്ധതിയെ തളർത്താൻ നോക്കിയെങ്കിലും കേരളം എതിർത്തപ്പോൾ, സംസ്ഥാനത്തിനു മാത്രമായി ഈ നിയന്ത്രണം ഒഴിവായി.