മറുനാടന്‍ ഷാജിക്ക് എതിരെ കെ.മുരളീധരന്
ഒളിവില്‍ പോയിരിക്കുന്ന മറുനാടന്‍ മലയാളി ഉടമ ഷാജന് സ്കറിയയുടെത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്നും അയാളുടെ രീതി വെറുമൊരു സംഘിയുടെതു പോലെയാണെന്നും ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്.
ഞങ്ങള്‍ രാഷ്ട്രീയക്കാരെ മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അത് ഞങ്ങള്‍ക്ക് മാന്യത നല്‍കിക്കൊണ്ടുള്ള വിമര്‍ശനമാണ്. ഞാന്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട ആളാണ്. എന്നാലത് എനിക്ക് പലതും തിരുത്താനുള്ള വഴിയായി മാറി. എന്നുവെച്ച് ഒരാളെ അടച്ചാക്ഷേപിച്ചാല്‍, ഇവന് ഗതിപിടിക്കാത്തവനാണെന്നൊക്കെ ശപിച്ചാല്‍, അതൊരു മാധ്യമപ്രവര്‍ത്തനമായി കാണാനാവില്ല. മറ്റൊന്ന് മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്നതാണ്. ഏതാണ്ടൊരു സംഘിയുടെ ഭാഗത്തു നിന്നുള്ള സംസാരം പോലെയാണത്.