കൊച്ചി ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: കൊച്ചി ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്.ക്യാമറ വെക്കാന്‍ ശ്രമിച്ചയാള്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരനാണെന്നാണ് ലഭ്യമായ വിവരം.
ഇന്നലെ രാത്രിയാണ് ഇയാള്‍ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമിച്ച് പിടിയിലായത്. പര്‍ദ്ദ ധരിച്ചെത്തിയാണ് മൊബൈല്‍ ക്യാമറ ശുചിമുറിക്കുള്ളില്‍ സ്ഥാപിച്ചത്. പര്‍ദ്ദ ധരിച്ച ആള് സ്ത്രീകളുടെ ടോയ്ലറ്റിന് സമീപം ചുറ്റി തിരയുന്നത് കണ്ടത് ലുലു മാളിലെ സെക്യൂരിറ്റി ജീവനക്കാരിയാണ്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഈ വിവരം സെക്രൂരിറ്റി ജീവനക്കാരി മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചത് അനുസരിച്ച് കളമശ്ശേരി പൊലീസ് എത്തിയാണ് യുവാവിന് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.