കോട്ടയത്ത് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
കോട്ടയം : കോട്ടയത്ത് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പള്ളം സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജോഷ്വ (17) നേരത്തെ മരിച്ചിരുന്നു. സുഹൃത്ത് ചെട്ടികുന്ന് സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബിയേല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. കോട്ടയം പാക്കില്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ 3 മണിയോടെ ആയിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചിങ്ങവനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.