വായനാ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം കണ്ണുരിൽ ടി.കെ ബാലൻ സ്മാരക ഹാളിൽ നടക്കുമെന്ന് സംഘടാകർ
ജൂലൈ 7ന് 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഡോ.വി.ശിവദാ സൻ എം.പി ഉദ്ഘാടനം ചെയ്യും.രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ വായനാസന്ദേശം നൽകും
കണ്ണൂർ : സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിവിധ ഏജൻസികൾ സംയുക്തമായി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം കണ്ണുരിൽ ടി.കെ ബാലൻ സ്മാരക ഹാളിൽ നടക്കുമെന്ന് സംഘടാ കർ പ്രസ്ക്ലബിൽ അറിയിച്ചു.
വായനയുടെ രാഷ്ട്രിയം വിഷയത്തിൽ പ്രഫ.വി. കാർത്തികേയൻ നായർ പ്രഭാഷണം നടത്തും. മേയർ ടി.ഒ മോഹനൻ, ജില്ലാ പഞ്ചാ യത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, കലക്ടർ എസ്.ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഒട്ടേറെ പ്രമുഖ വ്യക്തികൾ ചടങ്ങിന് ആശംസ അർപ്പിക്കും.
പി.എൻ പണിക്കർ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെ നീണ്ടു നിന്ന വായനാപക്ഷാചരണത്തിന്റെ ഭാഗ മായി ഒമ്പതിനായിരത്തിലേറെ വരുന്ന ഗ്രന്ഥശാലകളിൽ വായനയുടെയും സംസ്കാര ത്തിന്റെയും സർഗാത്മകതയുടെയും ഭാവനകളിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.
വാർത്താസമ്മേളനത്തിൽ മുകുന്ദൻ മഠത്തിൽ ( പ്രസി.ജില്ലാലൈബ്രറി കൗൺസിൽ), പി.കെ.വിജയൻ (സെക്രട്ടറി,ജില്ലാലൈബ്രറി കൗൺസിൽ), ടി.പ്രകാശൻ (വൈ.പ്രസിഡണ്ട് ജില്ലാ ലൈബ്രറി കൗൺസിൽ), വി,കെ.പ്രകാശിനി (ജോ.സെക്രട്ടറി ജില്ലാലൈബ്രറി കൗൺസിൽ) പങ്കെടുത്തു.