പിതാവിനെ കാണാനാകാതെ മഅ്ദനി മടങ്ങി
സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു സംസ്ഥാനത്തെത്തിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി പിതാവിനെ കാണാനാകാതെ ബെംഗളൂരുവിലേക്കു മടങ്ങി.
കൊച്ചി: പിതാവിനെ കാണാൻ ബംഗളൂരു ജയിലിൽ നിന്ന് ജാമ്യത്തിലെത്തിയ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആഗ്രഹം സാധിക്കാതെ മടങ്ങി. കഴിഞ്ഞ 26ന് കൊച്ചിയിൽ വിമാനമിറങ്ങി അൻവാർശ്ശേരിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മഅ്ദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ നെടുമ്പാശേരിയിൽ നിന്ന് 9.20ന്റെ ഇൻഡിഗോ വിമാനത്തിലാണ് പോയത്. ഭാര്യ സൂഫിയ പി.ഡി.പി നേതാക്കളും ഒപ്പമുണ്ടായിരുന്നു. ജാമ്യകാലാവധി ഇന്ന് അവസാനിക്കും.
മഅദനിയെ യാത്രയാക്കാൻ പാർട്ടിപ്രവർത്തകരുടെ വൻ സംഘം ആശുപത്രിയിലെത്തി. ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, സലിം ബാബു, നൗഷാദ് തിക്കോടി എന്നിവരും നാലു സഹായികളും കർണാടക പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ദും മഅദനിക്കൊപ്പം ബെംഗളൂരുവിലേക്കു പോയിട്ടുണ്ട്.ഇന്നലെ രാവിലെ മന്ത്രി അഹമ്മദ് ദേവർകോവിൽ മഅദനിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. വൈകിട്ട് പിഡിപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅദനി ഐക്യദാർഢ്യ സംഗമം ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.