മാഹിയിൽ നിന്നു ലോറിയിൽ കടത്തിയ 4,000 ലീറ്റർ ഡീസൽ പിടികൂടി; സംഭവത്തിൽ 4.6 ലക്ഷം രൂപ പിഴ ഈടാക്കി
കണ്ണൂർ : മാഹിയിൽ നിന്നു ലോറിയിൽ കടത്തിയ 4,000 ലീറ്റർ ഡീസൽ ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്ടു നിന്നു പിടികൂടി. സംഭവത്തിൽ 4.6 ലക്ഷം രൂപ പിഴ ഈടാക്കി. നിർമാണ മേഖലയിലേക്കും ഹാർബർ, ക്രഷർ യൂണിറ്റുകളിലേക്കും മാഹിയിൽനിന്നു ഡീസൽ അനധികൃതമായി കടത്തുന്നതു തടയാൻ വടക്കൻ കേരളത്തിൽ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമാണ് നടപടി. മാഹി പള്ളൂർ പമ്പിൽ നിന്നു പിക്കപ്പ് ലോറിയിൽ ടാങ്ക് ഘടിപ്പിച്ചാണു ഡീസൽ കടത്തിയത്. വാഹനം ദേശീയപാതയിൽ പിന്തുടർന്നു പിടികൂടുകയായിരുന്നു.