മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദമ്പതികളുടെയും മക്കളുടെയും മൃതദേഹം പൊതുദർശനത്തിന് വച്ചു.
തളിപ്പറമ്പ് മുയ്യം വരഡൂലിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചുതളിപ്പറമ്പ് മുയ്യം വരഡൂലിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചത്.
തളിപ്പറമ്പ : ഷീനയും ഭർത്താവും മക്കളും മരിച്ചതറിഞ്ഞ് നാട്ടുകാർ അക്ഷരാർത്ഥത്തിൽ നടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഇവിടുത്തെ ഷീനയുടെ തറവാട്ടിൽ വന്നപ്പോഴും നിറപുഞ്ചിരിയുമായി വീട്ടുകാരോടും നാട്ടുകാരോടും കുശലം പറഞ്ഞ് പോയതായുന്നു ഷീനയും ഭർത്താവും.വെളളിയാഴ്ച സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറ് കണക്കിന് നാട്ടുകാരാണ് എത്തിയത്.
സാമ്പത്തീകമായി ഉയർന്ന നിലയിലുള്ള ഇവർ എന്തിനീ കടുംകൈ ചെയ്തു എന്നാണ് വീട്ടുകാരോടൊപ്പം നാട്ടുകാരും ചോദിക്കുന്നത്.
ഏറെ സംതൃപ്തകരമായ ജീവിതമായിരുന്നു കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽ സബീഷും ഭാര്യ മുയ്യം വരഡൂൽ സ്വദേശിനി ഷീനയും നയിച്ചിരുന്നത്. എപ്പോഴും കളിചിരിയും തമാശകളുമായി സ്വന്തം കുടുംബങ്ങളിലും ബന്ധുക്കൾക്കിടയിലും സുഹൃത്തുകൾക്കിടയിലും നിറഞ്ഞുനിന്നതായിരുന്നു ഇരുവരും. ഇവരുടെ വിഷമം എന്തെന്ന് പുറത്തുകാട്ടിയിരുന്നില്ല. ഇരുവരും ബന്ധുക്കളോടു പോലും മനസിനെ അലട്ടുന്ന ഒരു വിഷയവും ഇതുവരെ
സംസാരിച്ചിരുന്നില്ല.കഴിഞ്ഞാഴ്ചയും ദമ്പതികൾ മക്കൾക്കൊപ്പം വരഡൂലിലെ വീട്ടിൽ എത്തിയിരുന്നു. അന്നും ഇരുവരുടെയും പെരുമാറ്റത്തിൽ വീട്ടുകാർക്ക് അസ്വഭാവികതയൊന്നും തോന്നിയിരുന്നില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജീവനക്കാരിയാണ് ഷീന. കാസർക്കോട് മെയിൻ ബ്രാഞ്ച് മാനേജറായി സ്ഥാനക്കയറ്റം ലഭിച്ച ഷീന കഴിഞ്ഞ ഒന്നിന് അവിടെ എത്തി ചുമതലയേറ്റിരുന്നു. തുടർന്ന് ഒരാഴ്ചത്തെ അവധിയെടുത്ത് മടങ്ങിയതായിരുന്നു. വ്യാഴാഴ്ച
രാത്രി വീട്ടുകാർ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് മലപ്പുറത്തുള്ള ഇവരുടെ സുഹൃത്തുമായി വീട്ടുകാർ ബന്ധപ്പെടുകയായിരുന്നു. സുഹൃത്ത് വീട്ടിൽ ചെന്ന് നോക്കിയപ്പോൾ വാഹനം പുറത്ത് കാണുകയും വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനാലുമാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലിസെത്തി വാതിൽ തുറന്നപ്പോഴാണ് നാലു പേരെയും മരിച്ച നിലയിൽ കണ്ടത്.വ്യാഴാഴ്ച രാത്രിയോടെ ദുരന്തവാർത്ത അറിഞ്ഞതോടെ വരഡൂലിലെ വീട്ടിൽ കൂട്ടക്കരച്ചിൽ ഉയർന്നു. വെളളിയാഴ്ച സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറ് കണക്കിന് നാട്ടുകാരാണ് എത്തിയത്. രാത്രിയോടെ സബീഷിന്റെ വീട്ടിലേക്ക് മൃതദേഹം കോഴിക്കോട് കുറ്റിക്കാട്ടൂർരേക്ക് കൊണ്ടുപോയ മൃതദേഹം കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു