മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ വീടിന് തീയിട്ടു
ന്യൂഡല്‍ഹി : മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം. അജ്ഞാതര്‍ ഇംഫാലില്‍ വീടിന് തീയിട്ടു. ന്യൂ ലംബുലേന് മേഖലയിലാണ് സംഭവം. മൂന്ന് വീടുകളാണ് അഗ്നിക്കിരയാക്കിയത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. അതേസമയം അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്.
തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം കേന്ദ്ര-സംസ്ഥാന പോലീസ് സേനകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ജനക്കൂട്ടം തങ്ങളെ സ്വന്തം മേഖലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേനകള്‍ കണ്ണീര് വാതകം പ്രയോഗിച്ചു.