ഓണത്തിരക്കിൽ നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കും വിധം വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ പൊലീസ് കർശന നടപടി ആരംഭിച്ചു
മട്ടന്നൂർ : ഓണത്തിരക്കിൽ നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കും വിധം വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ പൊലീസ് കർശന നടപടി ആരംഭിച്ചു. മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നഗരത്തിൽ പരിശോധന നടത്തി. ക്രമം തെറ്റി പാർക്ക് ചെയ്ത വാഹനങ്ങളുടെ ഉടമകളിൽ നിന്നു പിഴ ഈടാക്കി. നോ പാർക്കിങ് ബോർഡുള്ള സ്ഥലങ്ങളിൽപോലും വാഹനങ്ങളി നിർത്തിയിട്ട നിലയിലായിരുന്നു. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളിൽ പൊലീസ് നോട്ടിസ് പതിച്ചു.
നഗരത്തിൽ രണ്ടു മാസം മുൻപ് ഗതാഗത പരിഷ്കരണം ഏർപ്പെടുത്തിയിരുന്നു. വൺവേ കർശനമാക്കുകയും നോ പാർക്കിങ് മേഖലയും പാർക്കിങ് മേഖലയും ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കാറുകൾക്കും ഇര ചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തുകയുണ്ടായി.