മന്ത്രി എം.ബി. രാജേഷിന് ഇനി പുതിയ മുഖം, അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍
പാലക്കാട്: മന്ത്രി എം.ബി.രാജേഷിന് ഇനി പുതിയ മുഖം. 30 വര്‍ഷമായി മുഖമുദ്രയായ താടി ഉപേക്ഷിച്ചിരിക്കുകയാണ് എം.ബി. രാജേഷ്. താടി വടിച്ച് മിനുക്കിയ മുഖവുമായുള്ള ചിത്രം അദ്ദേഹംതന്നെ സമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. പുതിയമുഖത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്‍ബോക്സ് കമന്റുകള്‍കൊണ്ട് നിറഞ്ഞു. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതല്‍ രാജേഷിന് താടിയുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതിയ പ്രതിസന്ധി വന്നതിനാലാണ് താടി വടിച്ചത്. താടി നരയ്ക്കുന്നതനുസരിച്ചു മുടി നരയ്ക്കുന്നില്ല, രണ്ടു നരകളും രണ്ടു വഴിക്കു പോകുന്നതിന്റെ പ്രതിസന്ധി ഒഴിവാക്കാനാണു താടി വടിച്ചത്. 1992-ല്‍ എസ്.എഫ്.ഐ.യിലായിരുന്ന കാലംതൊട്ട് താടി വളര്‍ത്തിയിരുന്നതായി ഇദ്ദേഹം പറയുന്നു. ഇതിനിടെ കോവിഡിനെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് ഇതിനുമുന്‍പ് താടി വടിച്ചത്. അന്ന് പുറത്തിറങ്ങാത്തതിനാല്‍ അതാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.