ലോകസുന്ദരി കരോളിന ബിയലാസ്ക കശ്മീരിലെത്തുന്നു
ഇന്ത്യയിൽ നടക്കുന്ന 71-ാമത് മിസ് വേൾഡ്-2023 മത്സരങ്ങൾക്കു മുന്നോടിയായാണ് കരോളിനയുടെ കശ്മീർ സന്ദർശനം. മിസ് ഇന്ത്യ സിനി ഷെട്ടി, മിസ് കരീബിയൻ എമ്മി പെന തുടങ്ങിയവരും കരോളിനയ്ക്കൊപ്പമുണ്ടാകും.1996-നുശേഷം ആദ്യമായാണ് ഇന്ത്യയിൽ ഒരു മിസ് വേൾഡ് മത്സരം നടക്കുന്നത്.
കൂടുതൽ വിദേശ/ആഭ്യന്തര സന്ദർശകരെ സംസ്ഥാനത്തേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ പി.എം.ഇ. എന്റർടെയ്ൻമെൻറ് ഇന്ത്യയും ജമ്മു കശ്മീർ ടൂറിസവും ചേർന്നാണ് സന്ദർശനമൊരുക്കുന്നത്.