കേരൻ പീടിക പരിയാരം മുത്തപ്പൻ മടപ്പുരയിൽ ഭണ്ഡാരം തകർത്ത് മോഷണം
2 ഭണ്ഡാരങ്ങൾ തകർത്ത് പണം മോഷ്ടിക്കുകയും ഒരു ഭണ്ഡാരം പിഴുത് കൊണ്ടു പോകുകയുമായിരുന്നു.
തളിപ്പറമ്പ : വെള്ളിയാഴ്ച്ച പുലർച്ചെ ക്ഷേത്രത്തിൽ ശുചീകരണത്തിന് എത്തിയ സ്ത്രീയാണ് ഭണ്ഡാരം തകർത്ത് ആദ്യം കണ്ടത്. തുടർന്ന് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് പരിയാരം എസ്.ഐ സഞ്ജയ്കുമാറിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മടപ്പുര സ്ഥാപിച്ച് ഇരുപത് വർഷത്തിനിടയിൽ ആദ്യമായാണ് മോഷണം നടക്കുന്നത്. എല്ലാ മാസവും ഭണ്ഡാരങ്ങൾ തുറക്കാറുണ്ട്. ഏകദേശം ആറായിരം രൂപയോളം മോഷണം പോയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.