തലശേരിയില്‍ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു; ആക്രമിച്ചത് ചെറുകല്ലായി സ്വദേശി
കണ്ണൂര്‍: തലശേരി ഉസന്മൊട്ടക്കു സമീപം അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. ഉസന്‍മൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കുമാണ് വെട്ടേറ്റത്. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവിനായി തിരച്ചില്‍ തുടരുന്നു. പ്രണയാഭ്യാര്‍ഥന നിരസിച്ചതിനാണ് ജിനേഷ് ബാബു ആണ് വീട്ടില്‍ കയറി വെട്ടിയതെന്ന് പൊലീസ് അറിയിച്ചു.