ഡി.കെ.സിനിമാസിന്റെ ബാനറിൽ പുതുതായി നിർമ്മിക്കുന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നടന്നു
മയ്യിൽ കെ.പി.ഡി. കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ , മയ്യിൽ എസ്.എച്ച്.ഒ. ടി.പി. സുമേഷും ചേർന്ന് നിർവഹിച്ചു.
പരിസ്ഥിതി മലിനീകരത്തിനെതിരെയുളള പ്രമേയത്തിനെ
അടിസ്ഥാനമാക്കി മൂന്നു ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം മയ്യിലും പരിസരങ്ങളി
ലുമായാണ് ചിത്രീകരിക്കുന്നത്.
മധു നമ്പൂതിരിയുടെ ചെറുകഥയിൽ നിന്ന് രൂപം കൊണ്ട പ്രമേയത്തിന് തിരക്കഥ, സംഭാഷണം , സംവിധാനവും നിർവ്വഹിക്കുന്നത്
നിരവധി ഹൃസ്വ ചിത്രങ്ങൾ നിർമ്മിച്ച് ദേശീയ അന്തർ ദേശീയ തലത്തിൽ
അവാർഡുകൾ കരസ്ഥമാക്കിയ
അനിൽഒഡേസ യാണ് .
ശിവദാസ് മട്ടന്നൂർ,ഷിബു ഗോവിന്ദ്, ദിനേശ് കൃഷ്ണ, തുടങ്ങിയവരാണ് പ്രധാന
അഭിനേതാക്കൾ .
ക്യാമറ ജലീൽബാദുഷ, ഗാനരചന , പശ്ചാത്തലസംഗീതം ബി.ജി.എം. നികേഷ് ചെമ്പിലോട്, ഡിസൈൻ, ടൈറ്റിൽ അതുൽ കോൾഡ് ബ്രേവും നിർവഹിക്കും. ചടങ്ങിൽ അനിൽ ഒഡേസ , ശിവദാസ് മട്ടന്നൂർ, ദിനേശ് കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു