മതിൽ ഇടിഞ്ഞ് വീടിന്ന് നാശനഷ്ടം
കനത്ത മഴയിൽ മതിൽ തകർന്ന് വീണ് മുണ്ടേരിയിൽ വീടിന് നാശനഷ്ടം.
മുണ്ടേരി : മുണ്ടേരി പഞ്ചായത്ത് ഒന്നാം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം
ടി.അബൂബക്കറിന്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. അയൽവാസിയായ റഹീമിന്റെ പറമ്പിന്റെ മതിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു.
വീടിൻ്റെ കിണർ, ആൾമറ, സൺഷെഡ്, പ്ലംബിംഗ് വൈദ്യുതി സാമഗ്രികൾ എന്നിവ നശിച്ചതായും , മതിലിന്റെ അപകടാവസ്ഥ നേരത്തെ ഉടമയുടെ ശ്രദ്ധയിൽപ്പെടുത്തിയതായയും .അബൂബക്കർ പറഞ്ഞു.
വില്ലേജ് അധികൃതരോട് വേണ്ട നടപടികൾ കൈ കൊള്ളണമെന്ന് അറിയിച്ചതായി വാർഡ് മെമ്പർ മുംതാസ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസി : എ. പങ്കജാക്ഷൻ
മുണ്ടേരി പഞ്ചായത്ത്, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്ന തായ് അബൂബക്കർ അറിയിച്ചു.